കുറച്ചു പേരെ നിരാശപ്പെടുത്തേണ്ടി വരും,എല്ലാ പടവും ഏക്കാന്‍ പറ്റില്ല, മമ്മൂട്ടി പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (10:28 IST)
മലയാള സിനിമയില്‍ ഒരു ബ്രാന്‍ഡ് തന്നെയായി വളര്‍ന്നു കഴിഞ്ഞു മമ്മൂട്ടി കമ്പനി. ഇതുവരെ റിലീസ് ചെയ്ത സിനിമകളെല്ലാം വിജയം കണ്ടു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റ്‌ലിസ്റ്റില്‍ ഇടം നേടി. ഇനി മമ്മൂട്ടി നിര്‍മ്മിച്ച കാതല്‍ എന്ന സിനിമയാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിനെ പറ്റി പറയുകയാണ്.

'ഒരു വര്‍ഷം ഞാന്‍ എത്ര സിനിമയാണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് ഒരു ഉദ്ദേശ്യമുണ്ടോ. ഒരു പരിതിയില്ലേ. എല്ലാ പടവും നമുക്ക് ഏക്കാന്‍ പറ്റില്ല. സമയം ഉണ്ടാകില്ല. പിന്നെ എല്ലാ പടവും എടുത്ത് ചെയ്യുന്നത് നല്ലതല്ല. കുറച്ചൊക്കെ നമ്മള്‍ ചൂസ് ചെയ്യും. കുറച്ച് പേരുടെ കഥ കേള്‍ക്കും. കുറച്ചു പേരെ നിരാശപ്പെടുത്തേണ്ടി വരും. പിന്നെ ചിലത് കേട്ടുകഴിഞ്ഞാല്‍ നമുക്ക് തൃപ്തികരമാകണം എന്നില്ല', -എന്നാണ് മമ്മൂട്ടി പറഞ്ഞത്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിനുശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നവംബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും.

















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :