വോട്ടര്‍ ലിസ്റ്റില്‍ മുഹമ്മദ് കുട്ടി, 60 കഴിഞ്ഞതിനാല്‍ വരി നില്‍ക്കാതെ വോട്ട് ചെയ്യാം; തൃക്കാക്കരയില്‍ ജനവിധി രേഖപ്പെടുത്തി മമ്മൂട്ടി

രേണുക വേണു| Last Modified ചൊവ്വ, 31 മെയ് 2022 (11:10 IST)

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്തു. പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളില്‍ എത്തിയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തത്. മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ പോളിങ് ബൂത്തില്‍ ആളുകള്‍ തടിച്ചുകൂടി.

ക്യൂ നില്‍ക്കാതെയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. സീനിയര്‍ സിറ്റിസണ്‍ ആയതിനാലാണ് മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ വരി നില്‍ക്കേണ്ട ആവശ്യം ഇല്ലാത്തത്. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക് ഇപ്പോള്‍ 70 വയസ്സ് കഴിഞ്ഞു. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടിങ്ങില്‍ വരി നില്‍ക്കേണ്ട ആവശ്യമില്ല.

പി.ഐ.മുഹമ്മദ് കുട്ടി എന്നാണ് വോട്ടര്‍ ലിസ്റ്റില്‍ മമ്മൂട്ടിയുടെ പേര്. പൊന്നുരുന്നി സ്‌കൂളില്‍ തന്നെയാണ് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും മകനും സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനും വോട്ട്. പക്ഷേ സിനിമ തിരക്കില്‍ ആയതിനാല്‍ ദുല്‍ഖര്‍ വോട്ട് ചെയ്യാന്‍ എത്തില്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :