സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 ജനുവരി 2024 (19:56 IST)
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം.അഭിനേതാക്കള്‍ പ്രയോഗിക്കുന്ന ചില ടെക്‌നിക്കുകളെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ സംസാരിച്ചു. ടെക്‌നിക്കുകള്‍ അറിഞ്ഞാല്‍ അവര്‍ നല്ല നടനായി ആള്‍ക്കാര്‍ക്ക് മുന്നില്‍ തോന്നും. അല്ലെങ്കില്‍ ഇതെല്ലാം അഭിനയത്തിന്റെ പ്രശ്‌നങ്ങളായി തോന്നും. മമ്മൂക്കയും മോഹന്‍ലാലും ഈ ടെക്‌നിക്ക് നന്നായി മനസിലാക്കുകയും കറക്ടായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. മികച്ച നടന്‍മാരെന്ന് ആള്‍ക്കാരെ ബോധിപ്പിക്കുകയും ചെയ്തു. അല്ലാതെ പെര്‍ഫോം ചെയ്തിട്ട് കാര്യമില്ല. ക്ലോസ് ഷോട്ടില്‍ മമ്മൂക്കയുടെ കണ്ണില്‍ വെള്ളം വന്നാല്‍ തന്നെ നമ്മുടെ കണ്ണ് നിറയും.
മമ്മൂക്ക ചില ഷോട്ട് എടുക്കുമ്‌ബോള്‍ കവിള്‍ പിടിച്ച് തിരിക്കും. അതുകൊണ്ടാണ് ചില ഷോട്ടില്‍ കവിള്‍ ചുവന്നിരിക്കുന്നത്. ക്ലോസ് എടുക്കുമ്പോള്‍ മുഖം തുടുത്തിരിക്കും. അങ്ങനെ പല ടെക്‌നിക്കുകളും പുള്ളിക്കുണ്ട്. പുള്ളി കുറച്ച് കൂടെ ബ്യൂട്ടി കോണ്‍ഷ്യസ് ആണല്ലോ. എപ്പോഴും സിനിമയില്‍ ആളുകള്‍ ബ്യൂട്ടിഫിക്കേഷന് ശ്രദ്ധിക്കുന്നുണ്ട്. കാരണം അവര്‍ ക്യാരക്ടര്‍ ആവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഭംഗിയിലിരിക്കണം എന്ന സങ്കല്‍പ്പം ഉണ്ടായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.