Rijisha M.|
Last Modified ശനി, 22 ഡിസംബര്‍ 2018 (13:20 IST)
വിവിധ ഭാഷകളിലായി മമ്മൂക്കയുടെ മൂന്നോളം ചിത്രങ്ങളാണ് പുതുവർഷത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴിൽ നിന്ന് പേരൻപും തെലുങ്കിൽ നിന്ന് യാത്രയും മലയാളത്തിൽ നിന്ന് ഉണ്ടയും എന്നതാണ് നിലവിൽ വരുന്ന വാർത്തകൾ. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നതും.
പുതുവർഷത്തിൽ പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളുടെ പോപ്പുലാരിറ്റി ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. ഇതില്‍ മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്രയാണ് ഒന്നാമതെത്തിയിരിക്കുന്നത്. യാത്രയ്ക്ക് പിന്നാലെയാണ് മറ്റു ഇന്‍ഡസ്ട്രികളിലെ സിനിമകൾക്ക് സ്ഥാനം ഉള്ളത്.
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന സിമ്പ, എന്‍ടി രാമറാവുവിന്റെ ജീവിത കഥ പറയുന്ന എന്‍ടി ആര്‍ കഥാനായകഡു, ഹൃത്വിക്ക് റോഷന്‍ നായകവേഷത്തില്‍ എത്തുന്ന സൂപ്പര്‍ 30, കങ്കണ റാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്‌റ്റിൽ മുൻ നിരയിലുണ്ട്.