ആദ്യദിനം വാരിയത് കോടികൾ, 9 ദിവസം കൊണ്ട് 20 കോടി കടന്ന് ഉണ്ട! - 2019 ൽ ഇത് മമ്മൂട്ടിയുടെ നാലാമത്തെ സൂപ്പർഹിറ്റ്

Last Modified ഞായര്‍, 23 ജൂണ്‍ 2019 (14:01 IST)
കരിയറിലെ ആദ്യ നൂറ് കോടി ചിത്രം സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരെയും ഞെട്ടിച്ച വര്‍ഷമാണിത്. മധുരരാജയ്ക്ക് പിന്നാലെ ഉണ്ടയും ബോക്സോഫീസിൽ കുതിക്കുകയാണ്. റിലീസ് ദിനം തന്നെ ചിത്രം അത്യാവശ്യം നല്ല കളക്ഷൻ നേടിയെന്നായിരുന്നു റിപ്പോർട്ട്.

ഇന്ന് പലയിടങ്ങളിലും ഹൗസ്ഫുള്‍ ഷോ അടക്കം കിട്ടിയതോടെ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ്. റിലീസിനെത്തി ഒന്‍പത് ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരുവനന്തപുരം പ്ലെക്‌സില്‍ നിന്ന് മാത്രമായി 42 ലക്ഷമാണ് നേടിയത്.

അതേസമയം, 9 ദിവസങ്ങൾക്കുള്ളിൽ 20 കോടിയും കടന്ന് കുതിക്കുകയാണ് ഖാലിദ് റഹ്മാന്റെ ഈ കൊച്ചു ചിത്രമെന്നാണ് റിപ്പോർട്ട്. ഇങ്ങനെയെങ്കിൽ 30 ദിവസത്തിനുള്ളിൽ ചിത്രം 50 കോടി കടക്കുമെന്ന് ഉറപ്പാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :