‘ഇന്ത കൺ‌കൾ പോതും’ - വിസ്മയിപ്പിച്ച് വീണ്ടും പേരൻപ്!

ഈറനണിയിച്ച് പേരൻപ്, ടീസർ ഇങ്ങനെയാണെങ്കിൽ ഈ സിനിമ മുഴുവൻ എങ്ങനെയിരുന്ന് കാണും?!

അപർണ| Last Modified തിങ്കള്‍, 23 ജൂലൈ 2018 (07:45 IST)
മമ്മുട്ടി ചിത്രം പേരന്‍പിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ആദ്യ പോലെ തന്നെ ഹ്രദയസ്പർശിയാണ് രണ്ടാം ടീസറും. ആദ്യ ടീസറില്‍ മമ്മൂട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ടീസര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മകളെ പരിചയപ്പെടുത്തുന്നു.

മമ്മൂട്ടിയുടെ അഭിനയസൂക്ഷ്മത ഈ ടീസറിൽ തന്നെ വ്യക്തമാണ്. ആദ്യ ‍ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ശബദം കൊണ്ടും ഭാവം കൊണ്ടും മമ്മൂട്ടി എല്ലാവരേയും ഞെട്ടിച്ചു. അതേ അനുഭവം തന്നെയാണ് രണ്ടാമത്തെ ടീസറിനും ഉള്ളത്.

ടീസറുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയിപ്പിക്കുകയാണെങ്കിൽ 2 മണിക്കൂർ റാം നമ്മളെ കരയിപ്പിക്കുമെന്ന് സോഷ്യൽ മീഡിയ പറയുന്നു. മമ്മൂട്ടിക്ക് എത്ര വയസ്സായാലും ഈ കണ്ണുകൾ മതി കഥ പറയാൻ. യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകള്‍ ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :