18 ലക്ഷം കാഴ്ചക്കാർ; പത്താണ്ടുകൾക്കുമിപ്പുറം ത്രില്ലടിപ്പിച്ച് രാജ, മരണമാസ് !

Last Modified ശനി, 6 ഏപ്രില്‍ 2019 (11:22 IST)
യൂ ട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ ട്രെയിലർ. 13 മണിക്കൂറുകൾ കൊണ്ട് 18 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലേയും തെലുങ്കിലേയും ആരാധകർ പ്രശംസകൾ അറിയിച്ചു കഴിഞ്ഞു.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം വരവാണ് ഇത്. പീറ്റർ ഹെയിൻ മമ്മൂട്ടിയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :