മമ്മൂട്ടിച്ചിത്രങ്ങളിൽ ഇതാദ്യം, പുതിയ റെക്കോർഡ്!

7 കോടിയുടെ റെക്കോർഡുമായി മമ്മൂട്ടി, ഇത് പുതിയ നേട്ടം!

അപർണ| Last Modified ശനി, 28 ജൂലൈ 2018 (14:12 IST)
സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ഓണത്തിന് റിലീസ് ചെയ്യും. മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 7 കോടി രൂപയ്ക്ക് സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സാറ്റലൈറ്റ് തുകയാണ് 7 കോടി.

മോഹൻലാലിന്റെ വില്ലനായിരുന്നു 7 കോടി നേടിയ ആദ്യ സാറ്റലൈറ്റ് ചിത്രം. ഇതിനു പിന്നാലെയാണ് ഈ മമ്മൂട്ടിച്ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, മോഹൻലാലിന്റെ ഒടിയൻ, ലൂസിഫർ മമ്മൂട്ടിയുടെ മാമാങ്കം, ബിലാൽ എന്നിവ 10 കോടി സാറ്റലൈറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.

മമ്മൂട്ടിയുടെ കിടിലൻ ലുക്കും ടീസറും പുറത്തിറങ്ങിയതോടെ ഓണം മമ്മൂട്ടി കൊണ്ടുപോകുമെന്നാണ് ആരാധകർ പറയുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുട്ടനാടിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :