കെ ആര് അനൂപ്|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (08:54 IST)
മമ്മൂട്ടിയുടെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്ന ഒരു ചോദ്യമാണ് കസബയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഗുഡ്വില് എന്റര്ടെയിന്മെന്റ്സ്. ഇല്ല എന്നാണ് മറുപടിയായി അവര്‍ കുറിച്ചത്. ഷെയ്ന് നിഗത്തിന്റ വെയില് അടുത്തുതന്നെ ഉണ്ടാകും എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട മോഷന്‍ പോസ്റ്ററിന് താഴെയാണ് ഒരു ആരാധകന് ഈ ചോദ്യവുമായി എത്തിയത്.ഗുഡ്വില് എന്റര്ടെയിന്മെന്റ്സ് പരമാവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയുണ്ടായി.
2016-ല്‍ പുറത്തിറങ്ങിയ കസബയ്ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചത് നിതിന്‍ രഞ്ജി പണിക്കരാണ്.മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ നേഹ സക്സേന, വരലക്ഷ്മി ശരത്കുമാര്, സമ്പത്ത് രാജ്, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.