Last Modified വെള്ളി, 26 ഏപ്രില്‍ 2019 (14:54 IST)
ഈ വര്‍ഷം മലയാളത്തിനൊപ്പം അന്യഭാഷകളിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് മമ്മൂട്ടി ഇതിനകം സ്വന്തമാക്കിയത്. പേരൻപ് എന്ന തമിഴ് ചിത്രവും യാത്ര എന്ന എന്ന തെലുങ്ക് ചിത്രവും. രണ്ട് ചിത്രങ്ങളും സാമ്പത്തികമായി നിർമാതാക്കൾക്ക് നേട്ടം ഉണ്ടാക്കി കൊടുത്തവയാണ്. ഒപ്പം നിരൂപ ശ്രദ്ധയും നേടിയ ചിത്രങ്ങളാണിത്. ഇന്ന് ചാണക്യന്‍ എന്ന പേരില്‍ മറ്റൊരു ചിത്രവും തമിഴകത്ത് മമ്മൂട്ടിയുടേതായി എത്തുകയാണ്.
അജയ് വാസുദേവ് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്റര്‍ പീസാണ് തമിഴില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറക്കുന്നുണ്ട്. ന്യൂ റോയല്‍ സിനിമാസാണ് ചാണക്യന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മലയാളത്തില്‍ ടോട്ടല്‍ ബിസിനസായി 40 കോടിക്കടുത്ത് കളക്റ്റ് ചെയ്തിരുന്നു. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനുകളിലൊന്ന് മാസ്റ്റര്‍ പീസിന്റേതാണ്. മമ്മൂട്ടി ചിത്രം മധുരരാജയും തമിഴകത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.