കെ ആര് അനൂപ്|
Last Modified ശനി, 12 സെപ്റ്റംബര്‍ 2020 (12:24 IST)
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന
ഫഹദ് ഫാസിൽ ചിത്രമാണ് 'മാലിക്'. ഈ ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരമാണ് ഫഹദ് കുറച്ചത്. പല പ്രായത്തിലുള്ള കഥാപാത്രങ്ങളായി താരം എത്തുന്നതിനാൽ ഫഹദ് ശരീരഭാരം കുറയ്ക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷനിലായിരുന്നു സംവിധായകൻ മഹേഷ് നാരായണൻ. അതിനായി മമ്മൂട്ടിയുടെ അഭിപ്രായം തേടിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടാന്‍ ഫഹദിനോട് ആവശ്യപ്പെടരുതെന്നാണ് മമ്മൂട്ടി പറഞ്ഞത്. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂക്ക പറഞ്ഞുവെന്നും മഹേഷ് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.
മഹേഷ് നാരായണനും ഫഹദും ഒന്നിച്ച ‘സീ യു സൂണ്‍’ ഒടിടി പ്ലാറ്റ്ഫോമില്‍ വന്‍ ഹിറ്റായിരുന്നു. ലോക്ഡൌണ് നിയന്ത്രണങ്ങള്‍ അവസാനിച്ചുകഴിഞ്ഞാലുടന് ‘മാലിക്’ തിയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കും.