Mammootty: ടര്‍ബോ വന്നിട്ട് അഞ്ച് മാസമാകുന്നു; മമ്മൂട്ടിയുടെ അടുത്ത സിനിമ എപ്പോള്‍?

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' ആണ് അടുത്തതായി തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം

Mammootty
രേണുക വേണു| Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (09:52 IST)
Mammootty

Mammootty: മമ്മൂട്ടിയുടെ ഓരോ സിനിമ അപ്‌ഡേറ്റ്‌സും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഓരോ സിനിമയിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ് പ്രേക്ഷകരുടെ മമ്മൂട്ടി പ്രിയത്തിനു കാരണം. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി ഒരു മമ്മൂട്ടി സിനിമ പോലും തിയറ്ററുകളില്‍ എത്തിയിട്ടില്ല. വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അടുത്ത മമ്മൂട്ടി സിനിമയുടെ റിലീസ് എപ്പോള്‍ ആയിരിക്കും?

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' ആണ് അടുത്തതായി തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം. നവംബര്‍ അവസാനത്തോടെയോ ഡിസംബര്‍ ആദ്യത്തിലോ ആയിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഷെര്‍ലക് ഹോംസ് കഥകളിലെ പോലെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡിക്കും ത്രില്ലറിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടേത് ഒരു രസികന്‍ കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'എബിസിഡി'യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ.

ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' ആയിരിക്കും അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം. ഗെയിം ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നത്. 'നല്ലതും ചീത്തയും തമ്മിലുള്ള കളി' എന്ന പ്ലോട്ടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 'അതിക്രൂരനായ സൈക്കോപ്പാത്ത്' എന്ന നിലയിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുക. മമ്മൂട്ടി നെഗറ്റീവ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിനായകന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറാണ് ചിത്രം. മ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. അടുത്ത വര്‍ഷം വിഷുവിനായിരിക്കും ചിത്രത്തിന്റെ റിലീസ്.

ജിതിന്‍ കെ ജോസ് ചിത്രത്തിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ ആരംഭിക്കും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...