ഇതിന് മമ്മൂട്ടി തന്നെ വേണം, മമ്മൂട്ടിയുണ്ടെങ്കിലേ പറ്റൂ - എം‌ടിക്ക് ബോധ്യമായി!

ചൊവ്വ, 29 ഓഗസ്റ്റ് 2017 (17:26 IST)

Widgets Magazine
Mammootty, MT, Hariharan, I V Sasi, Mohanlal, മമ്മൂട്ടി, എംടി, ഹരിഹരന്‍, ഐ വി ശശി, മോഹന്‍ലാല്‍

‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ക്ലാസിക് ചിത്രത്തിന്‍റെ ജനനത്തെപ്പറ്റി എത്ര കഥകള്‍ പറയാനുണ്ടാകും പലര്‍ക്കും? എന്തായാലും ആ സിനിമ ആദ്യം തുടങ്ങിയത് മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു പ്രൊജക്‍ട് എന്ന നിലയില്‍ ആയിരുന്നില്ല. പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന ഒരു വടക്കന്‍‌പാട്ട് സിനിമയായിരുന്നു എം ടിയുടെയും ഹരിഹരന്‍റെയും മനസില്‍. 
 
എന്നാല്‍ തിരക്കഥയെഴുതി ഒരു ഘട്ടമെത്തിയപ്പോള്‍ എം ടി പറഞ്ഞു - ഇതിന് മമ്മൂട്ടി തന്നെ വേണം. മമ്മൂട്ടിക്ക് മാത്രമേ ഇത് അവതരിപ്പിക്കാന്‍ പറ്റൂ. 
 
അതേ, ചതിയന്‍ ചന്തു എന്ന് മാലോകരെല്ലാം കുറ്റപ്പെടുത്തിയ ചന്തുവിന്‍റെ മനസിലെ സംഘര്‍ഷങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് എംടിക്ക് മനസിലായി. അങ്ങനെയാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് വരുന്നത്.
 
“പക മാറിയിരുന്നോ മനസ്സില്‍? ഇല്ലെന്നു പറയുന്നതാവും സത്യം. എന്‍റെ മോഹം. എന്‍റെ ധ്യാനം. എന്‍റെ രക്തത്തില്‍, ഞരമ്പുകളില്‍ പതിമൂന്നാം വയസ്സു മുതല്‍ പടര്‍ന്നു കയറിയ ഉന്‍‌മാദം. അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനന്‍ ചന്തു അവളെ അര്‍ഹിക്കുന്നില്ല. അവള്‍ക്കു നല്ലതു വരട്ടെ, എന്നും നല്ലതു വരട്ടെ” - മമ്മൂട്ടിയുടെ ശബ്ദത്തിലല്ലെങ്കില്‍ ഒരു വടക്കന്‍ വീരഗാഥയിലെ സംഭാഷണങ്ങള്‍ എത്ര ദുര്‍ബലമായിപ്പോകുമായിരുന്നു എന്ന് മലയാളികള്‍ക്ക് ഇന്ന് ബോധ്യമുണ്ട്.
 
താന്‍ മനസില്‍ കണ്ടിരുന്നതിനും മുകളില്‍ ചന്തുവിനെ മികച്ചതാക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു എന്ന് എം ടി തന്നെ അഭിപ്രായപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ചിരിപ്പിക്കാന്‍ മമ്മൂട്ടി, സിദ്ദിക്കും റാഫിയും ഷാഫിയും ഒന്നിക്കുന്നു!

ഓരോ നിമിഷവും ചിരിവിതറുന്ന തകര്‍പ്പന്‍ തിരക്കഥ ഈ സിനിമയ്ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ്...

news

ലാല്‍ എത്തിയില്ല, ചടങ്ങില്‍ പങ്കെടുക്കാതെ മമ്മൂട്ടി മടങ്ങി!

തുടക്കം മുതല്‍ ഒടുക്കം വരെ വിരസതയോ ബോറിങ്ങോ ഇല്ലാതെ കണ്ടിരിക്കാവുന്ന ഷാഫി ചിത്രമായിരുന്നു ...

news

വിതുര കേസില്‍ ജഗതിയെ കുടുക്കിയത് ‘അയാള്‍’‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ ഭാര്യ

വിതുര കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതി ശ്രീകുമാറിന്റെ ...

news

ബിനു എസിന്റെ ‘കാമുകി’ അപര്‍ണ ബാലമുരളി !

‘ഇതിഹാസ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ബിനു എസിന്റെ പുതിയ ചിത്രത്തില്‍ ...

Widgets Magazine