മാമാങ്കം മൂന്നാം ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തില്ല, വിവാദചിത്രം പോകുന്നത് എങ്ങോട്ട്?!

മമ്മൂട്ടി, മാമാങ്കം, ഉണ്ട, എം പദ്മകുമാര്‍, Mammootty, Mamankam, Unda, M Padmakumar
Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (15:36 IST)
ചിത്രീകരണം ആരംഭിച്ച അന്നുമുതല്‍ വിവാദകോലാഹലങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ചിത്രത്തിന്‍റെ സംവിധായകനെ തന്നെ മാറ്റിനിര്‍ത്തിയാണ് ഇപ്പോള്‍ ഷൂട്ടിംഗ് മുന്നോട്ടുപോകുന്നത്. സംവിധായകന്‍ സജീവ് പിള്ള പുറത്തുപോയതിന് പിന്നാലെ പുതിയ സംവിധായകന്‍ എം പദ്മകുമാര്‍ ചുമതലയേറ്റെടുത്തു.

മാമാങ്കത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിരക്കിലായിരുന്നു മമ്മൂട്ടി. മമ്മൂട്ടി ഉള്‍പ്പെടാത്ത ഭാഗങ്ങളാണ് മൂന്നാം ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. കൊച്ചിയിലാണ് മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായത്.

സാമൂതിരിക്കാലത്തെ ചാവേറായി മമ്മൂട്ടി അഭിനയിക്കുന്ന മാമാങ്കം നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടി ഫ്രീ ആയാലുടന്‍ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും. ഓണം റിലീസായി മാമാങ്കം ഒരുക്കണമെന്നാണ് എം പദ്മകുമാറിനോട് മമ്മൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :