രേണുക വേണു|
Last Modified ശനി, 4 മാര്‍ച്ച് 2023 (12:18 IST)
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് വൈകും. ഈ വര്‍ഷം തുടങ്ങാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ മറ്റ് ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കൂ. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം ആരംഭിച്ചതായാണ് വിവരം.
മഹേഷ് നാരായണന്‍ ചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും നടക്കുക.
അതേസമയം, റോബി രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അതിനുശേഷം ഡീന്‍ ഡെന്നീസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.