ശ്രീലങ്കയിലും കേരളത്തിലുമായി ഷൂട്ടിംഗ്, മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (13:57 IST)

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയാണ് സിനിമയാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും ശ്രീലങ്കയിലുമായി നടത്താന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
എം ടി വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്തുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം വരുന്നത്. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ ആന്തോളജിയിലുണ്ടാകും. 10 സിനിമകളുണ്ടെന്നാണ് പറയപ്പെടുന്നത്.


ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയുടെ ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രിയദര്‍ശന്റെ രണ്ട് സിനിമകള്‍ ഉണ്ടാകും. 'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ ഒന്ന്. ബിജു മേനോന്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു.പി എന്‍ മേനോന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' റീമേക്കാണ് മറ്റൊന്ന്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :