സുരേഷ് ഗോപിയിലും നില്‍ക്കില്ല ! മമ്മൂട്ടി ചിത്രത്തിലേക്ക് ഒരു തമിഴ് സൂപ്പര്‍താരം കൂടി; കമല്‍ഹാസന്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

Mammootty, Mahesh narayanan, Kamal Haasan, Mammootty and Fahad Faasil, Mammootty Mahesh Narayanan Movie Action Thriller
Fahad Faasil, Kunchako Boban, Mammootty
രേണുക വേണു| Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (16:31 IST)

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴില്‍ നിന്നുള്ള സൂപ്പര്‍താരം പ്രധാന വേഷത്തിലെത്തും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് പുറമേയാണ് തമിഴില്‍ നിന്നും ഒരു സൂപ്പര്‍താരം എത്തുന്നത്. കമല്‍ഹാസനോ എസ്.ജെ.സൂര്യയോ ആയിരിക്കും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക. 15 ദിവസത്തോളമായിരിക്കും തമിഴ് താരത്തിന്റെ ഡേറ്റ്.

ഏപ്രില്‍ പകുതിയോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. നൂറ് ദിവസമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഫഹദും കുഞ്ചാക്കോയും മുഴുനീള വേഷങ്ങളിലും സുരേഷ് ഗോപി അതിഥി വേഷത്തിലുമാണ് എത്തുക. ഏഴ് ദിവസം മാത്രമായിരിക്കും സുരേഷ് ഗോപി ഈ ചിത്രത്തിന്റെ ഭാഗമാകുക. കിങ് ആന്‍ഡ് ദി കമ്മിഷണര്‍ക്ക് ശേഷം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച സിനിമയാണ് മഹേഷ് നാരായണന്‍ പിന്നീട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ പോകുന്നത്. ഇന്ത്യന്‍ 2 ചിത്രത്തിനു വേണ്ടിയാണ് കമല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലായിരിക്കും മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രം ഒരുങ്ങുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍ ...

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍  അസ്ഥികൂടം കണ്ടെത്തി
കൊല്ലത്ത് ഒരു പള്ളിയുടെ പരിസരത്ത് ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങള്‍ ...

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ ...

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്
സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്. ...

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ ...

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്
ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നുവെന്ന് റിപ്പോര്‍ട്ട് 10 ലക്ഷം കോടിയിലേറെ ...

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് ...

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും. മൂന്നു ...

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ ...

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക
നിലവില്‍ വിദേശത്ത് ഉള്ളവര്‍ക്ക് ഇന്ത്യന്‍ എംബസി മുഖാന്തരം ലൈഫ് സര്‍ട്ടിഫിക്കറ്റ് ...