വീണ്ടും പുതുമുഖ സംവിധായകനു മമ്മൂട്ടിയുടെ ഡേറ്റ്; നിര്‍മാണം മമ്മൂട്ടി കമ്പനി !

ജിതിന്‍ കെ ജോസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ കഥ എഴുതിയത്

Mammootty
രേണുക വേണു| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2024 (11:27 IST)
Mammootty

പുതുമുഖ സംവിധായകര്‍ക്കു ഡേറ്റ് നല്‍കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് മലയാളത്തിലെ മറ്റു സൂപ്പര്‍താരങ്ങള്‍ വരെ സമ്മതിക്കുന്ന കാര്യമാണ്. ലാല്‍ ജോസ് മുതല്‍ റോബി വര്‍ഗീസ് രാജ് വരെ പുതുമുഖ സംവിധായകരുടെ നീണ്ടനിരയാണ് മമ്മൂട്ടിയുടെ കരിയറില്‍ ഉള്ളത്. ഈ കൂട്ടത്തിലേക്ക് ഇനി ജിതിന്‍ കെ ജോസും എത്തും.

ജിതിന്‍ കെ ജോസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ കഥ എഴുതിയത്. ജിതിന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിനു മമ്മൂട്ടി ഗ്രീന്‍ സിഗ്നല്‍ കാണിച്ചതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയായിരിക്കും ഈ സിനിമ നിര്‍മിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയും മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി ജിതിന്‍ കെ ജോസിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :