പകരം വയ്‌ക്കാൻ ആളില്ലാത്ത പ്രതിഭയാണ് മമ്മൂട്ടി; യാത്രയുടെ സംവിധായകൻ പറയുന്നു

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (15:54 IST)
ചലച്ചിത്ര ലോകത്ത് 38 വർഷം തികച്ചിരിക്കുകയാണ് മമ്മൂട്ടി. പേരൻപ് പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രമായ യാത്രയും റിലീസിന് ഒരുങ്ങുകയാണ്. മഹി വി രാഘവ് സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി എട്ടിനാണ് റിലീസിനെത്തുക.

ഈ അവസരത്തിൽ മഹി വി രാഘവ് മനസ്സുതുറന്നിരിക്കുകയാണ്. മമ്മൂട്ടി എന്ന മഹാ നടനോട് ഉത്തരവിട്ട് അഭിനയിപ്പിക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹവുമായി സഹകരിച്ച് പോന്നു എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും മഹി പറയുന്നു.

എന്നാല്‍ സിനിമക്കപ്പുറം അതിനൊരു വൈകാരിക ബന്ധമുണ്ട്. സമൂഹത്തിലെ പലതട്ടിലെ നിരവധി മനുഷ്യരുടെ ജീവിതത്തിന്റെയും കാഴ്ചപ്പാടുകളുടെയും പ്രശ്‌ന പരിഹാരം തേടലാണ് ഈ യാത്ര. ഈ ചിത്രത്തില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് മമ്മൂട്ടിയെ നായകനായി താരുമാനിച്ചത്.

കാരണം അദ്ദേഹത്തിന്റെ അഭിനയം കണ്ടതോടുകൂടി തന്നിലെ സംവിധായകന്‍ ഒരുപാട് മെച്ചപ്പെട്ടതായും ഒരു സംവിധായകന് എന്തൊക്കെ ക്വാളിറ്റീസ് വേണമെന്നും മനസ്സിലായി. ഇത് ഇനി താന്‍ എടുക്കുന്ന ചിത്രങ്ങളിലെ അഭിനേതാക്കളെ ആ സിനിമക്ക് വേണ്ട വിധത്തില്‍ നന്നായി ഉപയോഗിക്കാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാക്കി തന്നതായും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാഹി വി രാഘവ് പറഞ്ഞു.

ഇപ്പോള്‍ തനിക്ക് മമ്മൂക്കയുടെ അഭിനയരീതിയെക്കുറിച്ചും അതിലെ ടെക്‌നിക്കിനെക്കുറിച്ചും വ്യക്തമായ ഒറു കാഴ്ചപ്പാടുണ്ടായി. അതുകൊണ്ട് തന്നെ ഭാവി ചലച്ചിത്രലോകത്തെ തന്റെ ജോലികള്‍ എളുപ്പമാവുമെന്ന് മമ്മൂട്ടിയോട് തന്നെ സൂചിപ്പിച്ചതായും മാഹി വ്യക്തമാക്കി. യാത്ര പൂര്‍ണ്ണമായും ഒരു മമ്മൂക്ക ചിത്രമാണ്. മമ്മൂട്ടിയോളം ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.


വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. താന്‍ അഭിനയിക്കുമ്പോള്‍ അത് മറ്റൊരാളുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടില്ലല്ലോ, അതിനാലാണ് താന്‍ ഡബ്ബ് ചെയ്തതെന്നും കഴിഞ്ഞ ദിവസം നടന്ന യാത്രയുടെ ട്രെയിലര്‍ ലോഞ്ചിനിടെ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :