ആ റെക്കോര്‍ഡും മമ്മൂട്ടിക്ക് സ്വന്തം!

മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലര്‍ ഡ്രാമ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി!

അപര്‍ണ| Last Modified വെള്ളി, 6 ഏപ്രില്‍ 2018 (12:16 IST)
മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ കഥകള്‍ക്കും സംവിധായകര്‍ക്കും പിന്നാലെയാണ് മെഗാസ്റ്റാര്‍. പുതുമുഖ സംവിധായകര്‍ക്കാണ് മമ്മൂട്ടി ഇപ്പോള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. മൈനിറയെ ചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് താരമിപ്പോള്‍.

മമ്മൂട്ടി ഈ വര്‍ഷം അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ കൂട്ടത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനുമുണ്ട്. കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.

ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 2018ല്‍ തന്നെ അത് സംഭവിക്കുകയാണെങ്കില്‍ മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലര്‍ ചിത്രമാകും ഇത്, നായകന്‍ മമ്മൂട്ടിയും. സഞ്ചാരപ്രിയനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.


കൊച്ചിയിലെത്തുന്ന വിനോദ് മേനോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. അതേത്തുടര്‍ന്ന് അയാളുടെ ജീവിതം സഞ്ചരിക്കുന്ന ഇടങ്ങളിലൂടെയാണ് സിനിമയുടെ വികാസം. കഥയുടെ ഓരോ ഘട്ടത്തിലും അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ അടുക്കിവച്ചാണ് ഡീന്‍ ഡെന്നിസ് തിരക്കഥയെഴുതിയിരിക്കുന്നത്.

മറ്റ് പ്രൊജക്ടുകളില്‍ മമ്മൂട്ടി ബിസി ആയതുകൊണ്ടാണ് ചിത്രീകരണം ഡിസംബര്‍ വരെ നീണ്ടുപോകുന്നത്. കൊച്ചിയും ബംഗലൂരുവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :