രേണുക വേണു|
Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (11:28 IST)
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ട്. കമല്‍ഹാസനെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ വരവ്. മറ്റ് സിനിമകളുടെ തിരക്ക് കാരണമാണ് കമല്‍ ഈ ചിത്രത്തില്‍ നിന്നു ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥി വേഷത്തിലെത്താനും സാധ്യതകളുണ്ട്.
ഫഹദ് ഫാസിലിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുക. ഫഹദും കുഞ്ചാക്കോ ബോബനും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
2024 ഫെബ്രുവരിയില്‍ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ബിഗ് ബജറ്റിലാകും ചിത്രം ഒരുങ്ങുക. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈശാഖ് ചിത്രം 'ടര്‍ബോ' യിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ടേക്ക് ഓഫ്, മാലിക്ക്, സി യു സൂണ്‍, അറിയിപ്പ്, മലയന്‍കുഞ്ഞ് എന്നിവയാണ് മഹേഷ് നാരായണന്റെ ചിത്രങ്ങള്‍. മമ്മൂട്ടിയും മഹേഷ് നാരായണനും ആദ്യമായാണ് ഒന്നിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ എഡിറ്റര്‍ ആണ് മഹേഷ് നാരായണന്‍.