നിഹാരിക കെ.എസ്|
Last Modified വെള്ളി, 31 ജനുവരി 2025 (09:18 IST)
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ മലയാളത്തിലെ ഇന്നേവരെയുള്ള എല്ലാ റെക്കോർഡുകളും തിരുത്തി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസർ റിലീസിന് പിന്നാലെ സിനിമയിൽ മമ്മൂട്ടിയും ഭാഗമാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. മമ്മൂട്ടി സാർ എമ്പുരാന്റെ ഭാഗമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് 'മമ്മൂട്ടി സാർ ഇല്ല. ലൂസിഫർ ഫ്രാൻഞ്ചൈസിയുടെ ഈ പാർട്ടിൽ മമ്മൂട്ടി സാർ ഇല്ല' എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഇതോടെ സംശയങ്ങൾക്കെല്ലാം കർട്ടൻ വീണിരിക്കുന്നു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
അതേസമയം, ഫ്രാൻഞ്ചൈസിയുടെ ഈ പാർട്ടിൽ മമ്മൂട്ടി സാർ ഇല്ല എന്ന് പറഞ്ഞത് വഴി എമ്പുരാനിൽ ആണ് മമ്മൂട്ടി ഇല്ലാത്തതെന്നും ലൂസിഫർ മൂന്നാം ഭാഗത്തിൽ മമ്മൂട്ടി ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.