BIJU|
Last Modified വ്യാഴം, 19 ജൂലൈ 2018 (15:44 IST)
‘കൂടെ’ എന്ന സിനിമയാണ് ഇപ്പോള്‍ കേരളക്കരയിലെ സംസാരവിഷയം. ഇത്രയും ഇമോഷണലായ, ഇത്രയും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന സിനിമ മുമ്പുണ്ടായിട്ടില്ലെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. സംവിധായിക അഞ്ജലി മേനോന് അഭിനന്ദനപ്രവാഹമാണ്.
അതേസമയം, അഞ്ജലി മേനോന്‍റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ‘കൂടെ’ നിര്‍മ്മിച്ച രജപുത്ര രഞ്ജിത് തന്നെയായിരിക്കും ഈ സിനിമയുടെയും നിര്‍മ്മാതാവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് മുമ്പ് അഞ്ജലി ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുമെന്നും സൂചനയുണ്ട്.
മമ്മൂട്ടി നായകനാകുന്ന ഒരു റൊമാന്‍റിക് ത്രില്ലറാണ് അഞ്ജലി ഒരുക്കുന്നതെന്നും ഇത് ഇന്‍വെസ്റ്റിഗേഷന്‍ മൂഡിലുള്ള ഒരു ചിത്രമായിരിക്കുമെന്നും സൂചനകളുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അഞ്ജലി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു.
എന്തായാലും കുടുംബങ്ങള്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന സിനിമകള്‍ ഒരുക്കാനുള്ള മികവാണ് അഞ്ജലി മേനോനെ വേറിട്ടുനിര്‍ത്തുന്നത്. സൂപ്പര്‍താരങ്ങള്‍ അവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നതും ഇതേ സവിശേഷത കൊണ്ടായിരിക്കാം.