Kannur Squad: കണ്ണൂര്‍ സ്‌ക്വാഡിലെ മമ്മൂട്ടി ഇങ്ങനെയാണ്; പടത്തിന്റെ പേര് പോരെന്ന് ആരാധകര്‍

മമ്മൂട്ടി ചിത്രങ്ങളായ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവയുടെ ഛായാഗ്രഹകനാണ് റോബി വര്‍ഗീസ്

രേണുക വേണു| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (09:03 IST)

Kannur Squad: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ഒരു പൊലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എ.എസ്.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടി ചിത്രത്തില്‍.

മമ്മൂട്ടി ചിത്രങ്ങളായ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവയുടെ ഛായാഗ്രഹകനാണ് റോബി വര്‍ഗീസ്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ. സംഗീത സംവിധാനം സുശിന്‍ ശ്യാം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.




അതേസമയം, ചിത്രത്തിന്റെ പേര് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. പേരിന് ഒരു സ്‌റ്റൈല്‍ പോരെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :