മമ്മൂട്ടിക്കൊപ്പം വില്ലനാകാന്‍ ഫഹദ് ഫാസിലും ! ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂലൈ 2021 (16:27 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയും യൂത്ത് സ്റ്റാര്‍ ഫഹദ് ഫാസിലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഫഹദും പ്രധാന വേഷത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏജന്റ് എന്നാണ് സിനിമയുടെ പേര്.

ഏജന്റില്‍ ഒരു സ്പൈ ആയിട്ടാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ മേക്കേഴ്സ് ഫഹദുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫഹദിന് കഥ ഇഷ്ടപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതുവരേയും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സൂചനകളുണ്ട്.

അതേസമയം, തെലുങ്ക് സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടി വാങ്ങുന്നത് വന്‍ പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് സൂചന. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്റ്' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതേ കുറിച്ച് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. യുവതാരം അഖില്‍ അക്കിനേനിയുടെ വില്ലനാകാന്‍ മമ്മൂട്ടി സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. വക്കന്‍തം വംസിയാണ് സിനിമയുടെ തിരക്കഥ.

നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ വേഷമാണ് മമ്മൂട്ടിക്കായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. സ്‌പൈ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. ഈ തിരക്കിനിടയില്‍ മമ്മൂട്ടി തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കുമോ എന്നാണ് ആരാധകരുടെ സംശയം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും മമ്മൂട്ടി നേരത്തെ അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മമ്മൂട്ടി വന്‍ പ്രതിഫലം വാങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഈ മാസം തന്നെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ടോളിവുഡ് മാധ്യമമായ ടോളിവുഡ് ഡോട് നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം മൂന്ന് കോടി രൂപയാണ് ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍
കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്