മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ചിത്രം, ഏതൊരു മലയാളിയുടേയും സ്വപ്നം; തണ്ണീർമത്തന്റെ നിർമാതാവ് ഷെബിൻ ബെക്കർ മനസ് തുറക്കുന്നു

Last Updated: ബുധന്‍, 31 ജൂലൈ 2019 (13:07 IST)
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു ചിത്രമാണ് തന്റെ സ്വപ്നമെന്ന് നിർമാതാവ് ഷെബിൻ ബെക്കർ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വപ്ന ചിത്രത്തെ കുറിച്ച് ഷെബിൻ മനസ് തുറന്നത്.

‘മമ്മൂക്കയുമായി ഒരു പടം ആയിരുന്നു തീരുമാനിച്ചത്. സ്ക്രിപ്റ്റ് ശരിയാകാതെ വന്നതിനെ തുടർന്നാണ് ദുൽഖറിനെ വെച്ച് ചാർളിയിലേക്ക് എത്തുന്നത്. കേരളത്തിലെ ഒരുവിധം എല്ലാ നിർമാതാക്കളുടെ ആഗ്രഹമായിരിക്കും മമ്മൂക്കയുടെ കൂടെ ഒരു സിനിമ എന്നത്. അത്തരമൊരു സ്ക്രിപ്റ്റ് വന്നാൽ ഉറപ്പായും മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലും. - ദുൽഖർ എന്നൊരു കോമ്പോ കാണണമെന്നുണ്ട്. എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാരെങ്കിലും ആ കോമ്പോ ചെയ്ത് കാണണമെന്ന് ആഗ്രഹമുണ്ട്’ - ഷെബിൻ പറയുന്നു.


നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ് പ്രദർശനം നടത്തുന്ന ‘തണ്ണീർ മത്തൻ ദിനങ്ങൾ‘ എന്ന ചിത്രത്തിന്റെ നിർമാതാവ് ആണ് ഷെബിൻ ബെക്കർ. ഷെബിൻ ബെക്കർ പ്രൊഡക്ഷൻ പ്ലാൻ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :