'മമ്മൂട്ടി ചിത്രത്തിനായി ആത്മാര്‍ത്ഥമായ പരിശ്രമം നടക്കുന്നു'; പ്രതീക്ഷയേകി ദിലീഷ് പോത്തന്‍, 'സന്തോഷമായില്ലേ'യെന്ന് മമ്മൂട്ടി

രേണുക വേണു| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (07:42 IST)

മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തന്‍ സിനിമ ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഭീഷ്മ പര്‍വ്വം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ദിലീഷ് പോത്തന്‍ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സൂചന നല്‍കിയത്. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടക്കുകയാണെന്നും അത് ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷമായില്ലേ എന്ന് മമ്മൂട്ടിയും ചോദിച്ചു. ദിലീഷ് പോത്തന്‍ മമ്മൂട്ടിയോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അത് ഇഷ്ടപ്പെട്ടാല്‍ മെഗാസ്റ്റാറിനെ വെച്ച് ദിലീഷ് പോത്തന്‍ സിനിമ ചെയ്യുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :