പൊലീസുകാരനാണെന്ന് പറയാം, പക്ഷേ വേഷത്തില്‍ ഇല്ല; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

ഫെബ്രുവരി ഒന്‍പതിനാണ് വേള്‍ഡ് വൈഡായി ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുക

രേണുക വേണു| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (16:00 IST)

ക്രിസ്റ്റഫറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി. ഒരു പൊലീസുകാരനായാണ് ചിത്രത്തില്‍ എത്തുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ പൊലീസ് വേഷത്തിലെത്തുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

' ക്രിസ്റ്റഫറിലെ ഒരു പൊലീസ് വേഷമാണെന്ന് പറയാം. പൊലീസിലായിട്ട് തന്നെയാണ് സിനിമയില്‍. വേഷത്തില്‍ ഇല്ലെന്ന് മാത്രം. ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടുത്തോളം ഓരോ പൊലീസ് കഥാപാത്രങ്ങളും വ്യത്യസ്തമാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു.

ഫെബ്രുവരി ഒന്‍പതിനാണ് വേള്‍ഡ് വൈഡായി ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുക. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :