മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ സിനിമയുടെ ചിത്രീകരണം ജൂലൈ 15 മുതല്‍; മൂന്ന് നായികമാര്‍

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (20:22 IST)

റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്.

മൂന്ന് നായികമാരാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. ചിത്രീകരണം ജൂലൈ 15 ന് ആരംഭിക്കും. ജൂലൈ 18 ന് മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

വന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :