ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (15:50 IST)
കറുത്ത പണവും ലഹരിയും നിയന്ത്രിക്കുന്ന അധോലോകത്തിന്‍റെ രാജാവിന് അലക്സാണ്ടര്‍ എന്നായിരുന്നു പേര്. അവിടെ അയാള്‍ തന്നെയായിരുന്നു നിയമം. അയാള്‍ തന്നെയായിരുന്നു എന്തിന്‍റെയും അവസാനവാക്ക്. തീയിൽ മുളച്ച
അലക്സാണ്ടർ 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്റെ സംവിധാനത്തിൽ പിറവി കൊണ്ട സാമ്രാജ്യം എന്ന ചിത്രത്തിലേത് ആയിരുന്നു.
ജോമോനുമായി ഒരിക്കൽ കൂടി കൈകോർക്കുകയാണ് മമ്മൂട്ടി. അധോലക രാജാക്കന്മാരുടെ കഥ തന്നെയാകും പുതിയ ചിത്രത്തിലും ഉണ്ടാവുക. ഓസ്ട്രേലിയയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുമുള്ള പ്രമുഖരുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മെയ്, ജൂൺ മാസങ്ങൾക്കുള്ളിൽ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത് തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതായിരിക്കും.
സാമ്രാജ്യത്തിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന്‍ ഒരുക്കി. വർഷങ്ങൾക്ക് ശേഷം ജോമോനും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. സാമ്രാജ്യത്തിനു മുകളിൽ നിൽക്കുന്ന ഒരു ചിത്രം തന്നെയാകും ഒരുക്കുക.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടി ഇപ്പോൾ. പിന്നാലെ, ബിലാൽ, സി ബി ഐ അഞ്ചാം ഭാഗം എന്നീ ചിത്രങ്ങളിലേക്ക് കടക്കും. ഇതിനിടയിൽ വൈശാഖിന്റെ ‘ന്യൂയോർക്ക്‘ എന്ന ചിത്രവും മമ്മൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ‘വൺ’ ആണ് ഇനി മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുള്ള പടം.