Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (07:43 IST)
റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. സ്പാസ്റ്റിക് പാരലിസിസ് എന്ന അസുഖമുള്ള കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കൺകുളിർകെ കണ്ട് ഇറങ്ങിവരുന്നവരെയാണ് എല്ലായിടത്തും കാണാനാകുന്നത്.
ഇപ്പോഴിതാ, പേരൻപിന്റെ വിജയാഘോഷം വേറിട്ടരീതിയിൽ ആഘോഷിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എറണാകുളം കവിത തിയേറ്ററിൽ വെച്ച് ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം പേരൻപ് വിജയം ആഘോഷിച്ച് മമ്മൂട്ടിയും സാധനയും.
മമ്മൂട്ടിയുടെ കണ്ണുനിറയുന്നതും തൊണ്ടയിടറുന്നതും ഒട്ടേറെ മലയാള സിനിമകളെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാക്കി മാറ്റിയിരുന്നു. തമിഴകത്തും ആ മാജിക് തുടരുകയാണ്. ഭാരതിരാജയെയും മിഷ്കിനെയും പോലെയുള്ള സംവിധായകപ്രതിഭകള്‍ക്ക് മമ്മൂട്ടിയുടെ നിയന്ത്രിതാഭിനയത്തെ എത്ര പുകഴ്ത്തിയിട്ടും മതിയാകുന്നില്ല.