ജയറാം ചിത്രത്തിനായി മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു!

ചൊവ്വ, 4 ഡിസം‌ബര്‍ 2018 (11:20 IST)

കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് ജയറാം. പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ഒട്ടനേകം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരത്തിന്റെ സിനിമകളെല്ലാം ശരാശരിയിലും താഴെയായിരുന്നു.
 
പുതിയ സിനിമയായ ലോനപ്പന്റെ മാമോദീസ അവസാന ഘട്ട മിനുക്ക് പണികളിലാണ് ഇപ്പോൾ താരം. ഇതിനിടയിൽ തന്റെ മറ്റൊരു ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് ജയറാം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദർ ആണ് ജയറാമിന്റെ പുതിയ ചിത്രം. 
 
ചിത്രത്തിന് താരരാജാക്കന്മാരുടെ അനുഗ്രഹത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10ന് എറണാകുളം ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങില്‍ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഭദ്രദീപം തെളിയിച്ചു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
'ഞാന്‍ സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ദൂരെ നിന്നും അദ്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ട, ഞാന്‍ മനസ്സില്‍ ആരാധിച്ചുകൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചുകൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാർ‍.
ഞാന്‍ സിനിമയിലെത്തി മുപ്പതുവര്‍ഷം പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവര്‍ എനിക്ക് സ്‌നേഹം നല്‍കികൊണ്ടിരിക്കുന്നു. ചേട്ടന്മാരെപ്പോലെ ഞാന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കുതോന്നുന്നു, വെറുമൊരു ഫോണ്‍ മെസേജിലൂടെ അവര്‍ ഇവിടെ വരാമെന്നു പറഞ്ഞത്.'
 
'ലാല്‍ സാറിനാണ് ഞാന്‍ ആദ്യം മെസേജ് അയക്കുന്നത്. 'ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കുകൊളുത്തി തരുമോ'. 'അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ,'ഇങ്ങനെയായിരുന്നു അദ്ദേഹം എനിക്കു തിരിച്ച്‌ അയച്ച മെസേജ്'.
 
'അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച്‌ അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്റ്റേജ് കെട്ടുന്നതിനു മുമ്ബേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. 'എല്ലാം ആയോടാ' എന്നുചോദിച്ച്‌ രണ്ടുപ്രാവിശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.'ജയറാം പറഞ്ഞു. ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയറാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒടിയൻ മോഹൻലാലിന് മാത്രം അവകാശപ്പെട്ടതല്ല, ഞെട്ടിക്കാൻ മമ്മൂട്ടിയും!

മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് ഒടിയൻ അവതരിക്കുന്നത്‍. മലയാളത്തിന്റെ ...

news

എത്ര ഗ്ലാമറാകാനും തയ്യാറാണ്, പക്ഷേ കാര്യമില്ല; സങ്കടം തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

സിനിമയിൽ തിളങ്ങാൻ വേണ്ടി മാത്രമായി സ്വന്തം പേര് വരെ മാറ്റിയ നടിമാരിൽ ഒരാളാണ് റായ് ...

news

2.O തകർത്തത് ബാഹുബലിയുടെ നേട്ടം?- കോടികൾ പെട്ടിയിലാക്കി രജനി മാജിക് തുടരുന്നു

കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് രജനികാന്തിന്റെ 2.O മുന്നേറുകയാണ്. ചിത്രം ബോളിവുഡിൽ ...

news

2018 മമ്മൂക്കയ്‌ക്കും നിവിനും സ്വന്തം, ലാലേട്ടന്റെ കളി വരുന്നതേ ഉള്ളൂ!

മികച്ച നിരവധി സിനിമകൾ സമ്മാനിച്ച വർഷമായിരുന്നു 2018. കണക്കുകൾ പ്രകാരം 147ഓളം സിനിമകൾ ...

Widgets Magazine