രേണുക വേണു|
Last Modified തിങ്കള്‍, 22 ജനുവരി 2024 (20:48 IST)
ഭീഷ്മപര്‍വ്വത്തിനു ശേഷം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനു വേണ്ടി ഇരുവരും ഒന്നിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് ഉടനുണ്ടാകില്ല. പകരം മറ്റൊരു സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആരംഭിക്കാന്‍ നില്‍ക്കുന്ന സമയത്താണ് കോവിഡ് പ്രതിസന്ധി ഭീഷണിയായത്. പിന്നീട് മറ്റു താരങ്ങളുടെ ഡേറ്റ് ക്ലാഷ് കൂടിയായപ്പോള്‍ ബിലാല്‍ നീണ്ടുപോയി. മറ്റൊരു ചിത്രത്തിനു ശേഷമായിരിക്കും ഇനി ബിലാലിനെ കുറിച്ച് ആലോചിക്കുകയെന്നാണ് വിവരം.