അങ്ങനെ ടോവിനോ മെഗാസ്‌റ്റാറിനേയും കൈയിലെടുത്തു, ഹമീദിന്റെ പ്രകടനം കണ്ട് അമ്പരന്ന് മമ്മൂട്ടി!

അങ്ങനെ ടോവിനോ മെഗാസ്‌റ്റാറിനേയും കൈയിലെടുത്തു, ഹമീദിന്റെ പ്രകടനം കണ്ട് അമ്പരന്ന് മമ്മൂട്ടി!

Rijisha M.| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (14:43 IST)
തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രം കണ്ട് നിരവധിപേർ ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. സിനിമ കണ്ട് മലയാളത്തിന്റെ മെഗാസ്‌റ്റാറും ടോവിനോയെ പ്രശംസിച്ച് രംഗത്തെത്തി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

മലയാളത്തിലെ യുവ താരങ്ങളെ പിന്തുണയ്‌ക്കുന്ന കാര്യത്തിൽ മമ്മൂട്ടി എന്നും മുൻനിരയിൽ തന്നെയുണ്ട്. ടോവിനോയുടെ പ്രകടനത്തെ മാത്രമല്ല സിനിമയുടെ അണിയറപ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവതാരനിരയുടെ സിനിമകളാണ് ഇത്തവണത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :