കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (10:59 IST)
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പമുള്ള തന്റെ പഴയകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ആശംസ.
പ്രിയപ്പെട്ട മമ്മൂട്ടി സാര്‍ വിളിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നത്.
'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് നടന്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സി ബി ഐ 5 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.