ദുൽഖറിന്റെ അഭിനയം എങ്ങനെയുണ്ട്?- അവതാരകന് മാസ് മറുപടി നൽകി മെഗാസ്‌റ്റാർ

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (11:33 IST)
അടുത്തിടെ തമിഴ്‌നാട്ടിൽ നടന്ന വികടൻ സിനിമാ അവാർഡിൽ മമ്മൂട്ടി എത്തിയിരുന്നു. പേരൻപ് ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിക്കുമ്പോൾ ദുൽഖറിനെക്കുറിച്ചും അവതാരകർ മമ്മൂക്കയോട് ചോദിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതും അതാണ്.

'ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ' എന്നായിരുന്നു മമ്മൂട്ടിയോടുള്ള അവതാരകരുടെ ആദ്യ ചോദ്യം. കണ്ടിട്ടുണ്ട് എന്ന് മമ്മൂട്ടി മറുപടിയും നൽകി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്നായിരുന്നു ചോദ്യം. 'കുഴപ്പമില്ല' എന്ന ഒഴുക്കന്‍ മട്ടിലുള്ള മമ്മൂട്ടിയുടെ ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു.

പിന്നാലെ നിങ്ങള്‍ക്ക് ദുല്‍ഖറിനെ ഇഷ്ടമാണോ എന്ന് തിരിച്ച്‌ മമ്മൂട്ടി ചോദിച്ചു. ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്ന് അവതാരകന്റെ മറുപടി. ആ മറുപടിക്കൊപ്പം അവതാരകന്റെ അടുത്ത ചോദ്യവും എത്തി; 'ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്?' അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :