ഇത് പൊളിച്ചു, പേരൻപിന് വ്യത്യസ്തമായ സ്വീകരണം നൽകി മമ്മൂക്ക ഫൻസ്!

Last Modified ശനി, 2 ഫെബ്രുവരി 2019 (12:59 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലൊരുങ്ങിയ പേരൻ‌പിന് വ്യത്യസ്‌തമായ സ്വീകരണം നൽകി മമ്മൂട്ടി ഫാൻസ്. ചിത്രത്തിന്റെ ആദ്യ ഷോയ്‌ക്ക് തന്നെ ശാരീരിക മാനസിക വൈകല്യങ്ങലുള്ള കുരുന്നുകള്‍ക്ക് സൗജന്യ ടിക്കറ്റ് നൽകിയാണ് ഫാൻ‌സ് മാതൃകയായത്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടേയും അവളുടെ അച്ഛന്റേയും കഥ പറയുന്ന ചിത്രമാണ് പേരൻപ്. അതുകൊണ്ട് തന്നെ ഈ ചിത്രം ആദ്യം കാണേണ്ടത് ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുരുന്നുകള്‍ തന്നെയാണെന്ന മമ്മൂട്ടി ഫാന്‍സിന്റ തിരിച്ചറിവാണ് സാധാരണ ഫാന്‍സുകാര്‍ കാട്ടുന്ന പാലഭിഷേകവും മറ്റും മാറ്റി വെച്ച്‌ ഇത്തരം കുരുന്നുകളെ ചിത്രം കാണാന്‍ അവസരം നല്‍കിയത്.

സിസ്റ്റര്‍ ലീന്റയാണ് കുട്ടികൾക്കൊപ്പം തിയേറ്ററിൽ എത്തിയത്. വാദ്യമേളങ്ങൾക്ക് ചുവട് വെച്ച് കുട്ടികൾ തങ്ങളുടെ സന്തോഷം പങ്കിടാനും മറന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :