Last Modified ബുധന്‍, 8 മെയ് 2019 (17:28 IST)
ഒരുപാട് കാര്യങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്തുതന്നെ ശ്രദ്ധനേടിയ സിനിമയാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ വാര്‍ ഫിലിമിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാമാങ്കം തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
വളരെ പ്രത്യേകതയുള്ള ഒരു സിനിമയാണ് മാമാങ്കം. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളില്‍ ഒരാളായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ശ്യാം കൌശലാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.
സിനിമയുടെ ഒന്നരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് രംഗങ്ങളാണുള്ളതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പോരാട്ടരംഗങ്ങളാല്‍ സമൃദ്ധമായിരിക്കും ഈ സിനിമ.
മലയാളത്തിന്‍റെ ബാഹുബലി എന്ന് ഇതിനോടകം തന്നെ പേരുകേള്‍പ്പിച്ച മാമാങ്കം 50 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.