Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടോ?

ജനുവരി 25 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
രേണുക വേണു| Last Modified വ്യാഴം, 18 ജനുവരി 2024 (19:29 IST)
Malaikottai Vaaliban

Second Part: മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നത് മറ്റൊരു പ്രൊജക്ടിനു വേണ്ടിയോ? സിനിമാ ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ച ചോദ്യമായിരുന്നു ഇത്. ഒടുവില്‍ അതിനു ഉത്തരം ലഭിച്ചിരിക്കുന്നു. ലിജോയും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ ആലോചിക്കുന്നത് മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗത്തിനു വേണ്ടിയാണ്.

വാലിബന്‍ ഒരു ഭാഗം കൊണ്ട് പൂര്‍ത്തിയാകുന്ന സിനിമയല്ല എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചന. രണ്ട് ഭാഗങ്ങളിലായി ഒരുക്കാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യതയും ആദ്യ ഭാഗത്തില്‍ തുറന്നിടുന്നുണ്ട്. എന്നാല്‍ ഒന്നാം ഭാഗം ബോക്സ്ഓഫീസില്‍ ക്ലിക്കായതിനു ശേഷം രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. രണ്ടാം ഭാഗം ചെയ്യാന്‍ മോഹന്‍ലാലും തയ്യാറാണെന്നും ഒന്നാം ഭാഗത്തിന്റെ റിലീസിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍. ജനുവരി 25 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :