Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (09:16 IST)
മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസം കൂടി. വൈശാഖ് സംവിധാനം ചെയ്ത വിഷു എന്റര്‍ടെയ്‌നര്‍
മധുരരാജ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. എല്ലാ വിഭാഗക്കാരേയും ലക്ഷ്യമിട്ടുകൊണ്ടാണ് വൈശാഖ് മധുരരാജ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് മികച്ച ആഗോള റിലീസ് ലഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ എക്കാലത്തെയും വലിയ രണ്ടാമത്തെ റിലീസായി മധുരരാജ മാറുകയാണ്. സീ സ്റ്റുഡിയോ ഇന്റര്‍നാഷണലും ഫാര്‍സ് ഫിലിമും ചേര്‍ന്നാണ് ചിത്രം ആഗോള വിപണികളില്‍ എത്തിക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ഫാൻസ് വമ്പൻ പ്രചാരണത്തോടെയാണ് ചിത്രം എത്തിക്കുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ തന്റെ രണ്ടാം വരവ് നടത്തുന്നത്.