Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (12:47 IST)
മധുരരാജ ഒരു ബമ്പര്‍ ലോട്ടറിയായിരുന്നു നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പിന്. ഈ മമ്മൂട്ടിച്ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടുള്ള പ്രയാണമാണ് തുടരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ പണംവാരിപ്പടമായി മധുരരാജ മാറുമ്പോള്‍ നെല്‍സണ്‍ ഐപ്പ് അടുത്ത മമ്മൂട്ടിച്ചിത്രം പ്ലാന്‍ ചെയ്യുകയാണെന്ന് സൂചന.
വൈശാഖിനെ തന്നെ സംവിധാനം ഏല്‍പ്പിക്കാനാണ് നെല്‍സണ്‍ ഐപ്പ് ആലോചിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വൈശാഖിന് മറ്റ് കമ്മിറ്റ്‌മെന്‍റുകള്‍ ഉള്ളതിനാല്‍ മറ്റൊരു സംവിധായകന്‍ വന്നേക്കുമെന്നും അറിയുന്നു.
എന്തായാലും വരും ദിവസങ്ങളില്‍ നെല്‍സണ്‍ ഐപ്പിന്‍റെ രണ്ടാം ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, 10 ദിവസം കൊണ്ട് 60 കോടിയോളം കളക്ഷന്‍ നേടിയ മധുരരാജ അടുത്തവാരം കഴിയുന്നതോടെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ഈ മാസ് എന്‍റര്‍ടെയ്‌നര്‍ കുടുംബപ്രേക്ഷകരെയും യുവാക്കളെയുമാണ് കൂടുതലായി ആകര്‍ഷിക്കുന്നത്.