'ലവ് ടുഡേ' ബോളിവുഡിലേക്ക്, നായകനായി എത്തുന്നത് ഈ നടന്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ജനുവരി 2023 (08:56 IST)


































പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് 'ലവ് ടുഡേ'.2022ലെ ഏറ്റവും വലിയ ഹിറ്റായി സിനിമ കൂടിയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി മേക്കിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ബജറ്റിനേക്കാള്‍ പത്തിരട്ടി വരുമാനം നേടിയ 'ലവ് ടുഡേ' ബോളിവുഡിലേക്ക്. ഹിന്ദി റീമേക്ക് അവകാശം അജിത്തിന്റെ 'തുനിവ്' നിര്‍മ്മാതാക്കള്‍ വന്‍ വിലയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വരുണ്‍ ധവാന്‍ നായകനായി എത്തുമെന്ന് കേള്‍ക്കുന്നു.

പ്രദീപ് രംഗനാഥന്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുമോ എന്നതാണ് അറിയേണ്ടത്.ഇവാന ആയിരുന്നു നായിക.പ്രദീപ് രംഗനാഥന്‍ നായകനായി അരങ്ങേറ്റം കുറിച്ച് ചിത്രം കൂടിയാണിത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :