ക്ലീൻ 'എ'യുമായി ലില്ലി വരുന്നു

ക്ലീൻ 'എ'യുമായി ലില്ലി വരുന്നു

Rijisha M.| Last Modified ചൊവ്വ, 17 ജൂലൈ 2018 (11:46 IST)
പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലില്ലി. റിലീസ് ചെയ്‌തയുടൻ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു ലില്ലിയുടെ ടീസർ. ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 'എ' സർട്ടിഫിക്കറ്റാണ്.

ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തും. പ്രശോഭ് വിജയന്റെ തന്നെയാണ് തിരക്കഥയും. ടീസറിലെ രംഗങ്ങൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ളതാണ്. സിനിമയിലെ വയലൻസ് രംഗങ്ങൾകൊണ്ടാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്.

സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സംവിധായകൻ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിക്കുന്നവരും പുതുമുഖങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :