വീട്ടിലെ ഒരു അംഗത്തെ പോലെ,വിസ്‌കി ദി ഹസ്‌കി ഇന്‍സ്റ്റഗ്രാം പേജുമായി കാളിദാസും താരിണിയും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഏപ്രില്‍ 2024 (13:16 IST)
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെത്.മക്കളായ കാളിദാസും മാളവികയും ഈ വര്‍ഷം തന്നെ വിവാഹിതരാകും.കാളിദാസ് താരിണിയെ വിവാഹം ചെയ്യുമ്പോള്‍ മാളവികയ്ക്ക് വരനായി എത്തുന്നത് നവനീത് ഗിരീഷാണ്.

പ്രണയ വിവാഹമാണ് കാളിദാസന്റേത്. മാളയുടെ കല്യാണം കഴിഞ്ഞാലുടന്‍ ഇരുവരുടെയും വിവാഹമുണ്ടാകും. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ താരിണിയാണ്. ഇവരെല്ലാം കൂടാതെ ഒരാള്‍ കൂടി സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് ചുവട് വച്ചിരിക്കുന്ന സന്തോഷം കുടുംബം പങ്കുവെച്ചു.ജയറാം, പാര്‍വതി, കാളിദാസ്, താരിണി, മാളവിക, നവനീത് ഫോളോ ചെയ്യുന്ന കക്ഷിയെ ആരാണെന്ന് അറിയാമോ?

കാളിദാസിനേയും താരിണിനേയും അച്ഛനും അമ്മയും എന്നൊക്കെ വരെ വിളിക്കാം. ആളുടെ പേര് വിസ്‌കി.വിസ്‌കി ദി ഹസ്‌കി എന്നാണ് ഇന്‍സ്റ്റഗ്രാം പേജിന് നല്‍കിയിരിക്കുന്ന പേര്.താരിണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേജ് ആരംഭിച്ചിരിക്കുന്നത്.താരിണിയും കാളിദാസുമാണ് വിസ്‌കിയുടെ ഉടമകള്‍.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :