അപർണ|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (11:46 IST)
ഒടിയനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നും ലക്ഷ്യം ശ്രീകുമാർ മേനോനും മഞ്ജു വാര്യരും ആണെന്ന് നിര്‍മാതാവും ഫിലിം സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ഒടിയനെ തകർക്കാൻ ശ്രമിക്കുന്നവരുടെ മുഖ്യശത്രു
ശ്രീകുമാർ മേനോൻ ആണെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.
വലിയ പിന്തുണ പുറത്തുനിന്നു ലഭിക്കാതെ ഇത്ര വലിയ സൈബര്‍ ആക്രമണം നടക്കില്ല. മുമ്പ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടായ അതേ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്നും ശ്രീകുമാർ മേനോനും മഞ്ജുവിനും എതിരെ അക്രമണം നടന്നിരുന്നു.
പുലിമുരുകന് പോലെയുള്ള ഒരു പടം അല്ല ഒടിയന്. ഇത് ഒരു കുടുംബചിത്രമാണ്. ഈ ചിത്രത്തെ ആക്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മനസിലാക്കണമെന്നും
ഒടിയൻ നല്ല ചിത്രമാണെന്നും ലിബർട്ടി ബഷീർ പറയുന്നു.