കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 മെയ് 2024 (11:06 IST)
ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നത്. അതായത് മോളിവുഡ് ഇതുവരെ കണ്ടതൊന്നുമല്ല വരാനിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം തന്നെ മലയാള ബോക്‌സ് ഓഫീസിലെ പല റെക്കോർഡുകളും വിഴുങ്ങും എന്നത് ഉറപ്പായി. ഇങ്ങനെയൊരു സിനിമ മോഹൻലാലിന് അല്ലാതെ വേറെ ആർക്കും ചെയ്യാനാവില്ല എന്നാണ് സംവിധായകൻ ജീൻപോൾ ലാൽ (ലാൽ ജൂനിയർ) പറയുന്നത്.
'മോഹൻലാലിന് ബറോസ് ചെയ്യാൻ തോന്നിയപ്പോൾ പുള്ളിയ്ക്ക് അത് സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റി എന്നതാണ് അദ്ദേഹത്തിന്റെ സ്റ്റാർഡം. അത് ഒരു സ്റ്റാർ ആയത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. വേറെ ആർക്കെങ്കിലും ബറോസ് എടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല'-എന്നാണ് ലാൽ ജൂനിയർ പറഞ്ഞത്.
ജീൻ പോളിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.