യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്ന സമയം, ശല്യം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ഫോണ്‍ സൈലന്റ് ആക്കി: ലെന

Last Updated: ശനി, 29 മെയ് 2021 (13:00 IST)

ഈയടുത്താണ് ഒരു പുതുമുഖ നടി താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പേരുവെളിപ്പെടുത്താതെ തുറന്നുപറഞ്ഞത്. തന്റെ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശം അയക്കാറുണ്ടെന്നും എന്നാല്‍, ഇതില്‍ പലരും രാത്രിയൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്ക് മെസഞ്ചറിലൂടെയും ഫോണ്‍ വിളിക്കാറുണ്ടെന്നുമാണ് താരം പറഞ്ഞത്. ചേച്ചിയുടെ ആരാധകനാണ്, ഒന്നു സംസാരിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചതിനു ശേഷമാണ് പലരും വിളിക്കാറുള്ളത്. പലപ്പോഴും ഇത് ശല്യമാകാറുണ്ടെന്നും വിളിക്കരുതെന്ന് പറഞ്ഞാലും ഇവര്‍ കേള്‍ക്കില്ലെന്നും ഈ നടി പറഞ്ഞിരുന്നു.

അതിനിടയിലാണ് നടി ലെനയുടെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ പറഞ്ഞതുപോലെ ചില പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ടെന്ന് ലെന പറയുന്നതാണ് ഇത്. "മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്‌തോണ്ടിരിക്കും," ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :