ലേലം 2 ഉപേക്ഷിച്ചു? രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്നില്ല?

ലേലം 2, രണ്‍ജി പണിക്കര്‍, സുരേഷ് ഗോപി, Lelam 2, Renji Panicker, Suresh Gopi
അഭിജിത് സുന്ദര്‍| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (21:53 IST)
സുരേഷ്ഗോപി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ലേലം 2’ ഉപേക്ഷിച്ചതായി സൂചന. ഈ സിനിമയ്ക്ക് പകരം നിഥിന്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രൊജക്ട് ആരംഭിക്കും. ആ സിനിമയിലും സുരേഷ് ഗോപി തന്നെ നായകനാകും. ഈ സിനിമയ്ക്ക് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതില്ല. പകരം നിഥിന്‍ തന്നെയായിരിക്കും രചന നിര്‍വഹിക്കുക.

1997ലാണ് ജോഷിക്ക് രണ്‍ജി ‘ലേലം’ എഴുതി നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയായിരുന്നു രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. എന്നാല്‍ ആലോചിച്ചെങ്കിലും കേരളത്തിന്‍റെ അബ്‌കാരി നയത്തിലുണ്ടായ മാറ്റം ആ പ്രൊജക്ടിനെ ബാധിച്ചു. സ്പിരിറ്റ് മാഫിയയുടെയും സ്പിരിറ്റ് രാജാക്കന്‍‌മാരുടെയും കഥകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ പറ്റില്ല എന്നതുതന്നെയാണ് രണ്‍ജി പണിക്കരെ ഈ കഥയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്‍‌തിരിപ്പിച്ചത് എന്നതാണ് സൂചന.

ലേലം 2ന് പകരം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്നത് ഇടുക്കിയുടെ പശ്ചാത്തലത്തിലു:ള്ള ഒരു ആക്ഷന്‍ ചിത്രം ആയിരിക്കും. ലാല്‍ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മുത്തുമണി, അലന്‍സിയര്‍, ഐ എം വിജയന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നിഖില്‍ എസ് പ്രവീണ്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം രഞ്ജിന്‍ രാജ് ആണ്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :