'വേറൊരുത്തനെ ചതിച്ചിട്ട് അല്ല ശ്രീകുമാറിനെ കെട്ടിയത്, ഒളിച്ചോട്ടവുമല്ല': വിമർശനങ്ങളോട് പ്രതികരിച്ച് ലേഖ

ശ്രീകുമാറുമായുള്ള വിവാഹത്തെ കുറിച്ച് ലേഖ

നിഹാരിക കെ.എസ്| Last Modified ശനി, 15 മാര്‍ച്ച് 2025 (14:43 IST)
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് എംജി ശ്രീകുമാറും ലേഖയും. എംജിയോടൊപ്പം എല്ലായിടത്തും ലേഖയുമെത്താറുണ്ട്. നിരവധി ഇടങ്ങളിൽ ഇവർ യാത്ര ചെയ്തിട്ടുണ്ട്. സിനിമക്കാഥകളെ വെല്ലുന്ന പ്രണയകഥയാണ് ലേഖയുടേയും ശ്രീകുമാറിന്റേയും. തങ്ങളുടെ പ്രണയകഥ എംജി ശ്രീകുമാറും ലേഖയും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ പ്രണയകഥയെ മോശമായി ചിത്രീകരിക്കുന്നവരുണ്ട്. പ്രണയത്തിന്റെ പേരിൽ ലേഖയെ പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് ഇപ്പോൾ. ഒറിജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്.

'തീരെ ചെറുപ്പത്തിലല്ല ഞങ്ങൾ കല്യാണം കഴിക്കുന്നത്. ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. രണ്ട് സൈഡിലും വെൽ സെറ്റിൽഡ് ആയിരുന്നു. ഒരു ആവശ്യങ്ങൾക്കും വേണ്ടിയല്ല, പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേൾക്കുമ്പോൾ വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി എന്ന് പറയും. ഇവിടെ നമ്മൾ മാത്രമേ ഉളളൂവോ? ഇവിടെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?

ഇനി ആരെയാണ് ഭയപ്പെടേണ്ടത്. ദൈവത്തെ ഒഴിച്ച് ആരേയും ഭയപ്പെടേണ്ടതില്ല. ഇത്രയും പ്രായമായി. മകളുടെ കല്യാണം കഴിഞ്ഞു. കണ്ണൂരുകാരനാണ് കല്യാണം കഴിച്ചത്. ഇതെല്ലാം നാട്ടുകാർക്ക് അറിയാം. നമ്മുടെ ജീവിതത്തിൽ എല്ലാം വെൽ സെറ്റിൽഡ് ആണ്. ഇനി ഒന്നിനേയും ഭയപ്പെടേണ്ടതില്ല. നമ്മൾ നമ്മളുടെ ജോലിയുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം പാട്ടുമായി പോകുന്നു. പക്ഷെ ചില ആളുകൾക്ക് ഭയങ്കര വിഷമമാണ്.

ഇനിയും കമന്റ് എഴുതിക്കോളൂ. പക്ഷെ എന്നെ വിഷമിപ്പിക്കാമെന്നോ ശ്രീക്കുട്ടനെ വിഷമിപ്പിക്കാമെന്നോ വിചാരിച്ചാൽ നടക്കത്തില്ല. 40 ലധികം വർഷമായി. ഇനിയും നമ്മളെ വിഷമിപ്പിക്കാൻ പറ്റുമോ? ഒരു കാലം വരെയല്ലേ പേടിപ്പിക്കാൻ പറ്റൂവെന്നാണ് ലേഖ കമന്റുകളെക്കുറിച്ച് പറയുന്നത്. അതേസമയം, താൻ 2025 മുതൽ ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖ പറയുന്നുണ്ട്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതിനെക്കുറിച്ചും ലേഖ സംസാരിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...