കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 8 ഡിസംബര്‍ 2022 (15:06 IST)
മലയാള സിനിമയിലേക്ക് മീര നന്ദന്‍ തിരിച്ചെത്തുന്നു.സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ പുത്തന്‍ ഹെയര്‍ സ്‌റ്റൈലിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീര.
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി.
മലയാളത്തിന് പുറത്തും മീരയെ തേടി അവസരങ്ങള്‍ വന്നു.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35ല്‍ കൂടുതല്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.